പട്ടാഴി: പട്ടാഴി പഞ്ചായത്തില്‍ കാട്ടുപന്നി ശല്യവും തെരുവുനായ ശല്യവും രൂക്ഷമാകുന്നു. പകലും രാത്രിയും ജനം പൊറുതിമുട്ടുകയാണ്.
കാട്ടുപന്നികളും തെരുവുനായ്ക്കളും സൈ്വര്യവിഹാരം നടത്തുമ്പോള്‍ വലയുന്നത് ജനങ്ങളാണ്. കാട്ടുപന്നിയുടെ ആക്രമണങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വാഹന യാത്രക്കാര്‍ക്കും കാട്ടുപന്നികളുടെ ആക്രമണമുണ്ടായിട്ടുണ്ട്. തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്.
നിരവധി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം കടിയേറ്റിട്ടുണ്ട്. പന്ത്രണ്ടുമുറി വാര്‍ഡിലാണ് ഏറ്റവുമധികം ശല്യം അനുഭവപ്പെടുന്നത്.
ചില സ്വകാര്യ വ്യക്തികള്‍ സ്വന്തം പുരയിടത്തില്‍ കാട്ടുമൃഗങ്ങളെയും തെരുവുനായ്ക്കളെയും സംരക്ഷിക്കുന്നുമുണ്ട്. ഇതിനെതിരേ അധികാരികളുടെ ഭാഗത്തുനിന്നും നടപടിയുമുണ്ടാകുന്നില്ല. എത്രയും വേഗം കാട്ടുപന്നി ശല്യത്തിനും തെരുവുനായ ശല്യത്തിനുമെതിരെ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.